SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

ജനസമക്ഷം പ്രചാരണ ജാഥ സമാപനം

udf-
യു.ഡി.എഫ് പൂയപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനസമക്ഷം പ്രചാരണ ജാഥയുടെ സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

പൂയപ്പള്ളി: പൂയപ്പള്ളി പഞ്ചായത്ത് ഭരണം സംബന്ധിച്ച് എൽ.ഡി എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കാനുള്ള രാഷ്ട്രീയ മാന്യത കാട്ടണമെന്ന് കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് പൂയപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനസമക്ഷം പ്രചാരണ ജാഥയുടെ സമാപന സമ്മേളനം പൂയപ്പള്ളി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി​. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗങ്ങളായ വെളിയം ശ്രീകുമാർ, നെടുങ്ങോലം രഘു, കെ.പി.എസ്.ടി​.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. മനോജ്, ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ബിനോയി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്. മായ, പാർലമെന്ററി പാർട്ടി ലീഡർ രാജു ചാവടി, യു.ഡി.എഫ് മണ്ഡലം കൺവീനർ അനിൽ മംഗലത്ത്, ചെങ്കുളം ബി.ബിനോയി, പി.ഒ. മാണി, ഗീത ജോർജ്ജ്, ഹംസ റാവുത്തർ, ചിറക്കട നിസാർ, ഉളിയനാട് ജയൻ തുടങ്ങിയവർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL