SignIn
Kerala Kaumudi Online
Friday, 23 October 2026 1.01 AM IST

ജയജ്യോതി വി.എച്ച്.എസ്.എസിൽ സ്കിൽ ടു വെഞ്ച്വർ പദ്ധതി

photo-
അമ്പലത്തും ഭാഗം ജയ ജ്യോതി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽ.ഇ.ഡി ലാമ്പ് എക്സ്റ്റൻഷൻ ബോർഡ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് നിർവഹിക്കുന്നു

പോരുവഴി : അമ്പലത്തുംഭാഗം ജയ ജ്യോതി വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ "സ്‌കിൽ ടു വെഞ്ജ്വർ"പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന എൽ.ഇ.ഡി ലാബ് , എക്സ്റ്റൻഷൻ ബോർഡ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹാരിസ് തോപ്പിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്യാമളഅമ്മ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ. ജെ.പ്രകാശ് കുമാർ സ്വാഗതം പറഞ്ഞു. എം.റോഷൻ , വേണുഗോപാൽ പിള്ള എന്നിവർ പദ്ധതി വിശദീകരിച്ചു. ശരത് എസ്.നായർ അംബിയിൽ കൂൾടെക് ട്രെയിനിംഗ് അവലോകനം നടത്തി. എച്ച്.എം ജെ.സൗമ്യ, സി.ജി.ധന്യ , പി.ടി.എ വൈസ് പ്രസിഡന്റ് ബിന്ദു, എം.പി.ടി.എ പ്രസിഡന്റ് സുനിത, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.ടി.എ സെക്രട്ടറി കെ.ഗോപകുമാർ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL