SignIn
Kerala Kaumudi Online
Friday, 23 October 2026 10.31 AM IST

ആയിരവല്ലിപ്പാറ ഖനനാനുമതി പൻവലിക്കണം: കുമ്മനം

ddd
കുമ്മനം രാജശേഖരൻ ആയിരവല്ലിപ്പാറ സന്ദർശിക്കുന്നു

കൊട്ടാരക്കര: ആയിരവല്ലിപ്പാറയിൽ നടക്കുന്ന ഖനനം പ്രദേശവാസികളുടെ അതിജീവനത്തിനായുള്ള സമരമാണെന്നും, ജിയോളജി ഉൾപ്പെടെയുള്ള വകുപ്പുകൾ ഖനനത്തിന് അനുകൂലമായി നൽകിയ അനുമതി പിൻവലിക്കണമെന്നും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ആയിരവല്ലിപ്പാറ ഖനനാനുമതിക്കെതിരെ ബി.ജെ.പി പഞ്ചായത്ത് സമിതികൾ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആയിരവല്ലിപ്പാറ സന്ദർശിച്ചപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഈസ്റ്റ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി എ.ആർ.അരുൺ, കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, തിരുവേളിക്കോട് മഹാദേവർ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് പി.വാസുദേവൻ പിള്ള, സെക്രട്ടറി വി.ജെ. ജയചന്ദ്രൻപിള്ള, ജില്ലാ ട്രഷറർ അരുൺ കാടാംകുളം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബി.സുജിത്, പ്രസാദ് പള്ളിക്കൽ, ഏരിയ പ്രസിഡന്റുമാരായ രാജേഷ് അന്തമൺ, അനീഷ് കൈപ്പള്ളി, അജയകുമാർ ഇഞ്ചക്കാട്, കൃഷ്ണൻകുട്ടി, ബിനേഷ് മൈലം, വാർഡുമെമ്പർമാരായ ദീപാ ശ്രീകുമാർ, അംബികാ കുമാരി, കെ.വി.സന്തോഷ് ബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL