SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിയെ മൂന്നാം ദിവസവും കണ്ടെത്തിയില്ല

photo

കൊല്ലം: കല്ലടയാറ്റിൽ ചാടിയ കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥി മണ്ണടി സ്വദേശി മുഹമ്മദ് ആസിഫിനായുള്ള (14) മൂന്നാം ദിവസത്തെ തെരച്ചിലും വിഫലം. 23ന് രാവിലെ ഏനാത്ത് പാലത്തിൽ നിന്നാണ് ചാടിയത്.

കനത്ത മഴയും കുത്തൊഴുക്കും തെരച്ചിലിനെ ബാധിച്ചിട്ടുണ്ട്. അടൂർ, കൊട്ടാരക്കര ഫയർഫോഴ്സും കൊല്ലത്ത് നിന്ന് സ്കൂബാ ടീമുമാണ് പരിശോധന നടത്തുന്നത്. വെള്ളത്തിന്റെ ആഴത്തിൽ കുരുങ്ങിക്കിടക്കുകയാണോയെന്ന സംശയവുമുണ്ട്. പുത്തൂർ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. കുട്ടിക്ക് നേരത്തെ ചില പ്രശ്നങ്ങളുള്ളതിനാൽ കൗൺസലിംഗ് നൽകിയിരുന്നു. ഓട്ടോ ഡ്രൈവറാണ് പിതാവ്. ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL