SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

കശുഅണ്ടി ഉത്പന്നങ്ങൾക്ക് ഡിസ്കൗണ്ട്

cashew

കൊല്ലം: ഓണം പ്രമാണിച്ച് കാഷ്യു കോർപ്പറേഷന്റെ കശുഅണ്ടി പരിപ്പും മൂല്യവർദ്ധിത ഉത്പന്നങ്ങളും 30 ശതമാനം ഡിസ്കൗണ്ടിൽ ആഭ്യന്തര വിപണിയിൽ വിൽപ്പന ആരംഭിച്ചു. സി.ഡി.സി കാഷ്യൂസിന് ലഭിച്ച സ്വീകാര്യത പരിഗണിച്ചാണ് ഉത്സവകാലത്തും 30 ശതമാനം ഡിസ്കൗണ്ട് നൽകാൻ കാഷ്യുി കോർപറേഷൻ തീരുമാനിച്ചതെന്ന് ചെയർമാൻ എസ്.ജയമോഹനും മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോണും പറഞ്ഞു. ആഭ്യന്തര വിപണിയിൽ നിന്ന് വാങ്ങുന്നവർക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യം ആഗസ്റ്റ് 1 മുതൽ സെപ്തംബർ 16 വരെ ലഭിക്കും. കാഷ്യു കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ, ഫ്രാഞ്ചൈസികൾ, സഞ്ചരിക്കുന്ന വിപണന വാഹനം എന്നിവയിലൂടെ കശുഅണ്ടി പരിപ്പും മൂല്യവർദ്ധിത ഉത്പന്നങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും. പൊതുജനങ്ങൾ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL