SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

കെ.എസ്.ആ‌ർ.ടി.സി സേവനം മൊബൈൽ നമ്പറിലും

mobile

കൊല്ലം: ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനും പ്രത്യേക മൊബൈൽ സേവനവുമായി കെ.എസ്.ആർ.ടി.സി. നിലവിലെ ലാൻഡ് ഫോൺ സംവിധാനം അപര്യാപ്തമായതിനെ തുടർന്നാണ് പുതിയ നമ്പർ പുറത്തിറക്കിയത്.

യാത്രാവേളയിലെ സംശയങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, ബസ് സമയക്രമം, യാത്രാ രീതികൾ, അടിയന്തര സാഹചര്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് ഈ നമ്പറിലൂടെ കെ.എസ്.ആർ.ടി.സിയുമായി നേരിട്ട് ബന്ധപ്പെടാം. ഡിജിറ്റൽ സേവന സൗകര്യങ്ങൾ ഇല്ലാത്ത യാത്രക്കാർക്കും പുതിയ സംവിധാനം ഏറെ പ്രയോജനകരമാണ്. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സിയിൽ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനം ഏറെ പ്രയോജനകരവുമാണ്.

വിളിക്കേണ്ട നമ്പർ

ആര്യങ്കാവ്-9188933727
ചടയമംഗലം-9188933728
ചാത്തന്നൂർ-9188933729
പുനലൂർ-9188933730
പുനലൂർ-തെങ്കാശി-9188933731
കൊട്ടാരക്കര-9188933732
കുളത്തൂപ്പുഴ-9188933734
പത്തനാപുരം-9188933735
കരുനാഗപ്പള്ളി-9188933736
കൊല്ലം-9188933739

യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകേണ്ട ബാദ്ധ്യത കെ.എസ്.ആർ.ടി.സിക്കുണ്ട്. നിലവിലെ സംവിധാനം മെച്ചപ്പെടുത്താനാണ് മൊബൈൽ സേവനം ഒരുക്കിയത്.

കെ.എസ്.ആർ.ടി.സി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL