SignIn
Kerala Kaumudi Online
Thursday, 22 October 2026 9.18 PM IST

ജില്ലാ ഭാരവാഹികൾ

photo

കരുനാഗപ്പള്ളി: സഹകരണ പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും ഓണം പ്രമാണിച്ച് 10000 രൂപ ഉത്സവബത്ത അനുവദിക്കണമെന്നും കേരള പ്രൈമറി സർവീസ് കോ ഓപ്പറേറ്റീവ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അസോ. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.രഘുകുമാർ സ്വാഗതവും വി.സദാശിവൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എ.ആർ.മോഹൻബാബു (പ്രസിഡന്റ്‌), ജി.ഉണ്ണിക്കൃഷ്ണൻ, എ.ഹരികുമാർ (വൈസ് പ്രസിഡന്റ്), പി.രഘുകുമാർ (സെക്രട്ടറി), മജീദ് ചാങ്ങയിൽ, രാധാകൃഷ്ണപിള്ള (ജോ. സെക്രട്ടറി), വി.സദാശിവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL