SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

കിടപ്പ് രോഗികൾക്ക് 'കേരള കെയർ' സാന്ത്വനം

hand

കൊല്ലം: കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി നൽകുന്ന പരിചരണം കൂടുതൽ കാര്യക്ഷമമാക്കാൻ, പാലിയേറ്റീവ് കെയറിന്റെ പുതുരൂപമായ 'കേരള കെയർ' ജി​ല്ലയി​ൽ ആരംഭി​ച്ച് മൂന്നു മാസം പി​ന്നി​ട്ടപ്പോഴേക്കും, വോളണ്ടി​യർമാർ സന്ദർശി​ച്ചത് 18,606 വീടുകൾ.

പദ്ധതിയുടെ ഭാഗമായ 503 സർക്കാർ സംവിധാനങ്ങളുടെയും 175 സർക്കാർ ഇതര സംവിധാനങ്ങളുടെയും നേതൃത്വത്തിലാണ് രോഗികൾക്ക് വൈദ്യസഹായം ഉൾപ്പടെ സൗജന്യമായി നൽകുന്നത്. പൂർണമായും കിടപ്പിലായ രോഗികൾക്ക് കൃത്യമായ ഇടവേളകളിൽ പരിചരണം നൽകാൻ പഞ്ചായത്ത്, നഗരസഭ തലങ്ങളിലായി 80 പാലിയേറ്റീവ് കെയർ കമ്മ്യുണിറ്റി നഴ്സുമാരെ നിയമിച്ചിട്ടുണ്ട്.

നിശ്ചിത ഓണറേറിയം അതത് തദ്ദേശസ്ഥാപനങ്ങൾ നൽകും. പരസഹായം വേണ്ടാത്ത രോഗികളെ മാസത്തിലൊരിക്കൽ സന്ദർശിക്കും. മുറിവ്‌ കെട്ടുന്നതുൾപ്പടെ പ്രാഥമിക സേവനങ്ങൾ ലഭിക്കും. ജനകീയാരോഗ്യ കേന്ദ്രങ്ങളിലെ ബി.എസ്‌സി/ എം.എസ്‌സി യോഗ്യതയുള്ള മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എം.എൽ.എസ്.പി) ജീവനക്കാരെത്തിയാണ് ഗുരുതര രോഗബാധിതരെ ശുശ്രൂഷിക്കുന്നത്. മരുന്നുകൾ, പരിചരണ സാമഗ്രികൾ, വീൽചെയർ, വാട്ടർബെഡ് തുടങ്ങിയവ ലഭ്യമാക്കും.

വീടുകളിലെത്തി പരി​ചരണം
 സമീപത്തെ സർക്കാർ, സന്നദ്ധ സംഘടനകളിലെ ജീവനക്കാരോട് https://kerala.care/palliativecare മുഖേന സേവനം ആവശ്യപ്പെടാം

 പാലിയേറ്റീവ് കെയർ കമ്മ്യുണിറ്റി നഴ്സ്, സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപ്പി​സ്റ്റ്, മെഡിക്കൽ ഓഫീസർ, ആയുർവേദ ഹോംകെയർ, ഹോമിയോ സംഘം, ഹെൽത്ത് ഇൻസ്പെക്ടർ, ജെ.പി.എച്ച്.എൻ, ആശ - സന്നദ്ധ പ്രവർത്തകർ, ക്യാമ്പസ് പാലിയേറ്റീവ് കെയർ അംഗങ്ങൾ തുടങ്ങി​യവർ പരി​ചരണ സംഘത്തി​ലുണ്ടാകും

ജില്ലയിൽ രജിസ്റ്റർ ചെയ്തവർ-8081

സ്ത്രീകൾ-3083

പുരുഷന്മാർ-4992

ട്രാൻസ്ജെൻഡർ-6

പരിചരണം ലഭിക്കുന്നവർ

91 വയസിന് മുകളിൽ-617

71- 80: 2520

81-90: 2042

61-70: 1580

51-60: 663

41-50: 367

31-40: 146

19-30: 92

18 വയസുവരെ: 54

ജി​ല്ലയി​ലെ സാഹചര്യം

ചലിക്കാൻ കഴിയാത്തവർ-2188

കിടക്കയിൽ ചലനശേഷിയുള്ളവർ-1245

പരസഹായത്തോടെ ഇരിക്കുന്നവർ-879

സഹായത്തോടെ എഴുന്നേൽക്കുന്നവർ-536

സാന്ത്വനപരിചരണം നൽകാൻ തയ്യാറായ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാം. കിടപ്പ് രോഗികൾക്ക് പരിചരണത്തോടൊപ്പം മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.

ഡോ. ദേവ്കിരൺ,

ജില്ലാ പ്രോഗ്രാം മാനേജർ

ആരോഗ്യകേരളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL