SignIn
Kerala Kaumudi Online
Friday, 23 October 2026 4.12 PM IST

തിരുവോണനാളിൽ സദ്യ ഒരുക്കി പൊലീസ് 

police-
തിരുവോണനാളിൽ ഓണസദ്യ ഒരുക്കി പോലീസ്

കൊല്ലം: തിരുവോണനാളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിറ്റിയിലെ മുഴുവൻ പൊലീസുകാർക്കും ഓണസദ്യ ഒരുക്കി ഡിസ്ട്രി​ക്ട് ഹെഡ് ക്വാർട്ടർ ക്യാമ്പിലെ പോലീസുകാർ. വിഭവസമൃദ്ധമായ സദ്യയും പായസവും സേന അംഗങ്ങൾക്കായി തയ്യാറാക്കിയും അത്തപ്പൂക്കളം ഇട്ടും ഓണക്കളികൾ സംഘടിപ്പിച്ചും തിരുവോണം പൊലീസ് ആഘോഷിച്ചു. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എൽ. അനിൽകുമാർ നിർവഹിച്ചു.
സദ്യ ഒരുക്കിയ ക്യാമ്പ് ഫോളോവേഴ്സായ വിനോദ്, സുനിൽ,മധു, എന്നിവരെ ആദരിച്ചു. പള്ളിത്തോട്ടം സി.ഐ ഷെഫീഖ്,
ഡ്യൂട്ടി ഓഫീസർ ജയചന്ദ്രൻ, മെസ്സ് ഓഫീസർ ഹനീഷ്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജിജു സി.നായർ, സെക്രട്ടറി വിമൽ കുമാർ, സൊസൈറ്റി സെക്രട്ടറി ഷിനോദാസ്, ജില്ലാ ട്രഷറർ കണ്ണൻ, ഡി എച്ച് ക്യു യൂണിറ്റ് സെക്രട്ടറി വൈ. സാബു, പ്രസിഡന്റ് സജി,പോലീസ് ഓഫീസർമാരായ, അപ്പു, ബിനേഷ്, മുബാറക്ക്, ശരത്, എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL