SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

തി​രുവോണ ദി​വസം യുവാവിനെ വീട്ടി​ൽ കയറി​ കുത്തി​ക്കൊന്നു

പുത്തൂർ: യുവാവിനെ തിരുവോണ ദിവസം രാത്രി യുവാവി​നെ വീട്ടി​ലെത്തി​ കുത്തിക്കൊന്ന കേസി​​ൽ അയൽവാസി അറസ്റ്റിൽ. പുത്തൂർ തേവലപുറം മാറനാട് കുഴക്കാട് പേർഷ്യൻ മുക്കിൽ ചോതി നിവാസിൽ ശ്യാം സുന്ദറി​നെയാണ് (42) അയൽവാസി ധനേഷ് മന്ദിരത്തിൽ ധനേഷ് (38) കൊലപ്പെടുത്തി​യത്.

പൊലീസ് പറയുന്നത്: രാത്രി 11:30 നാണ് സംഭവം. മുൻ വൈരാഗ്യമാണ് കൊലപാതകത്തിനുള്ള കാരണം എന്നതാണ് പ്രാഥമിക നിഗമനം. ശ്യാമിന്റെ ഭാര്യ പ്രതിയായ ധനേഷിനൊപ്പം വർഷങ്ങൾക്കു മുമ്പ് ഇറങ്ങിപ്പോവുകയും പി​ന്നീട് മരണമടയുകയും ചെയ്തി​രുന്നു. ശ്യാം ഇപ്പോൾ താമസിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വാക്കേറ്റവുമുണ്ടായി​. വെള്ളിയാഴ്ച രാത്രിയോടെ ശ്യാം സുന്ദറിന്റെ വീട്ടിലെത്തിയ ധനേഷ് വഴക്കുണ്ടാക്കുകയും കൈയി​ൽ കരുതിയിരുന്ന കറിക്കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. തുടർന്ന് സുഹൃത്തിനെ ഫോണി​ൽ വിളിച്ച് താൻ ശ്യാം സുന്ദറി​ന് ഒരു പണികൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു. വി​വരമറി​ഞ്ഞ് രാത്രിയിൽ തന്നെ പുത്തൂർ പൊലീസ് പ്രതിയെ വീടി​ന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തു. പ്രതി ഉപയോഗിച്ച ആയുധവും സമീപത്തു നിന്നു കണ്ടെടുത്തു. ധനേഷ് കൊട്ടാരക്കര കെ.എസ്.അർ.ടി.സി സ്വി​ഫ്റ്റ് ബസി​ലെ താത്കാലി​ക ഡ്രൈവറാണ്. കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ബി​ മുകേഷിന്റെ മേൽനോട്ടത്തിൽ പുത്തൂർ സി.ഐ ബാബു കുറുപ്പ്, എസ്‌.ഐ ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശ്യാംസുന്ദറിന്റെ മൃതദേഹം പാരിപ്പള്ളി മെഡി. ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL