SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

കെ. രവീന്ദ്രൻ സ്മാരക ഫോട്ടോഗ്രഫി മത്സരം

കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലാ കായിക-കലാ സമിതി സ്ഥാപകാംഗവും അമച്വർ ഫോട്ടോഗ്രാഫറുമായിരുന്ന കാവിടി വിളയിൽ കെ. രവീന്ദ്രന്റെ സ്മരണാർത്ഥമുള്ള ജില്ലാതല ഫോട്ടോഗ്രഫി മത്സരത്തിൽ പ്രസ്, അമച്വർ ഫോട്ടോഗ്രാഫർമാർക്ക് പങ്കെടുക്കാം.
'ജീവിത കാഴ്ചകൾ' എന്നതാണ് വിഷയം. 12- 18 വലിപ്പത്തിലുള്ള കളർ ഫോട്ടോകളാണ് പരിഗണിക്കുക. ഒരാൾക്ക് രണ്ട് ഫോട്ടോ നൽകാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡ്, ബഹുമതി പത്രം, ഉപഹാരം എന്നി​വ ലഭിക്കും. ടെലിഫോൺ നമ്പരുൾപ്പെടെയുള്ള വിലാസം പ്രത്യേകമായി രേഖപ്പെടുത്തി ഫോട്ടോകൾ സെക്രട്ടറി, നവോദയം ഗ്രന്ഥശാല, നീരാവിൽ, പെരിനാട് പി.ഒ, കൊല്ലം -691 601 എന്ന വിലാസത്തിൽ ഒക്‌ടോബർ 16 നകം നൽകണം. ഫോൺ​: 0474-2703093, 9446353792

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL