SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.30 AM IST

കടയ്ക്കോട് വിശ്വംഭരൻ പുരസ്കാരം

കൊല്ലം: കാഥി​കൻ പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റെ സ്മരണാർത്ഥം വിശ്വംഭരൻ ഫൗണ്ടേഷൻ നൽകി വരുന്ന സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2022 - 25 കാലയളവിൽ പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങൾക്കാണ് ഈ വർഷം അവാർഡ് നൽകുന്നത്. പുസ്തകത്തിന്റെ മൂന്ന് പ്രതികൾ വീതം ജനറൽ സെക്രട്ടറി, പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ, എഴുകോൺ പി.ഒ., കൊല്ലം - 691505 എന്ന വിലാസത്തിൽ 25ന് മുൻപ് തപാലിൽ ലഭി​ക്കണം. കവികൾക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ അയച്ചു നൽകാം. 23ന് എഴുകോണിൽ നടക്കുന്ന ആറാമത് അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL