SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

കെ.എസ്.ആർ.ടി.സി സർവീസ്

photo
പത്തനാപുരത്തുനിന്നും അറയ്ക്കൽ ദേവീക്ഷേത്രം വഴി തിരുവനന്തപുരത്തേയ്ക്ക് അനുവദിച്ച പുതിയ ട്രാൻസ്പോർട്ട് ബസിന് അറയ്ക്കൽ ക്ഷേത്രാങ്കണത്തിൽ നൽകിയ സ്വീകരണ സമ്മേളനം മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: പത്തനാപുരത്തു നിന്ന് കുന്നിക്കോട്, മേലില, അറയ്ക്കൽ ദേവീക്ഷേത്രം, ആയൂർ, തിരുവനന്തപുരം മെഡിക്കൽ കോളേജ്, സെക്രട്ടേറിയറ്റ് വഴി തിരുവനന്തപുരത്തേക്ക് പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി സർവീസിന് അറയ്ക്കൽ ദേവീക്ഷേത്ര അങ്കണത്തിൽ സ്വീകരണം നൽകി. സമ്മേളനം മന്ത്രി കെ.ബി. ഗണേശ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിൽ ഇനിയും പുതിയ ബസ് സ‌ർവീസുകൾ ആരംഭിക്കുമെന്നും കെ.എസ്.ആ‌.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അറയ്ക്കൽ ദേവസ്വം ഗ്രൂപ്പ് സബ് ഓഫീസർ പി.ജി. വാസുദേവൻ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി ഷാജി, പത്തനാപുരം എ.ടി..ഒ. കെ.വി. സാം, എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി ജി. അനിൽകുമാർ, അറയ്ക്കൽ ബാലകൃഷ്ണപിളള, പി. അനിൽകുമാർ അജിത കുമാരി, ശിവപ്രസാദ് മംഗലം തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL