SignIn
Kerala Kaumudi Online
Thursday, 23 July 2026 3.43 AM IST

കാഷ്യു കോൺക്ലേവ് ലോഗോ പ്രകാശനം

cashew-

കൊല്ലം: കാഷ്യു കോൺക്ലേവ് ലോഗോ പ്രകാശനം സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ, കാപ്പെക്സ്, ക്ഷേമനിധി ബോർഡ് ചെയർമാന്മാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, കശുഅണ്ടി ഫാക്ടറി ഉടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികൾ, വ്യവസായ - തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് നിർവഹിച്ചു.

14ന് ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിലാണ് കോൺക്ലേവ്. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, കെ.ബി.ഗണേശ് കുമാർ, ജി.ആർ.അനിൽ, ജെ.ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള, കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സുഭഗൻ, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ജി.ലാലു, കാഷ്യു കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി.ബാബു, ഡോ. ബി.എസ്.സുരൻ, ക്ഷേമനിധി ബോർഡ് ഡയറക്ടർ ബോർഡംഗം അയത്തിൽ സോമൻ, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ സിമി, കാഷ്യു ബോർഡ് എം.ഡി എ.അലക്സാണ്ടർ, റീജിയണൽ ജോ. ലേബർ കമ്മിഷണർ എം.ജി.സുരേഷ്, കാഷ്യു കോർപ്പറേഷൻ എം.ഡി സുനിൽ ജോൺ, വിമൽ ചന്ദ്രൻ, ജോൺ മാത്യു, പ്രേംജിത്ത്, കെ.എസ്. ശിവകുമാർ, ശിരീഷ് കേശവൻ, പ്രദീപ് കുമാർ, വിനോദ്, ബാബു ഉമ്മൻ, ജോബ്രാൻ.ജി.വർഗീസ്, നിസാമുദ്ദീൻ, അഷ്കർ.എസ്.ഖാൻ, ലൂസി.എസ്.മിറാൻഡ എന്നിവർ പങ്കെടുത്തു.

സർഫാസി ആക്ട് നടപ്പാക്കരുത്

കശുഅണ്ടി വ്യവസായികളെ സർഫാസി ആക്ട് ഉപയോഗിച്ച് ദ്രോഹിക്കാനുള്ള ബാങ്കുകളുടെ നീക്കം അവസാനിപ്പിക്കണമെന്ന് കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ആവശ്യപ്പെട്ടു. വ്യവസായത്തെയും വ്യവസായികളെയും സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കാഷ്യു കോൺക്ലേവ് ഉൾപ്പടെയുള്ള നടപടികൾ. ഈ അവസരത്തിൽ സർഫാസി ആക്ട് പ്രയോഗിക്കാനുള്ള നീക്കം കാടത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാഷ്യു കോൺക്ലേവ് ലോഗോ പ്രകാശനം സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കാപ്പെക്‌സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സുഭഗൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, കശുവണ്ടി ഫാക്ടറി ഉടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികൾ, വ്യവസായ -തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL