ശാസ്താംകോട്ട : കുന്നത്തൂർ താലൂക്കിലെ വിവിധ ബസ് വെയിറ്റിംഗ് ഷെഡുകൾ മാലിന്യം നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളായി മാറുന്നു. യാത്രക്കാർക്ക് ഇവിടെ ഇരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കൂടാതെ , വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പോസ്റ്ററുകളും ബോർഡുകളും ഒട്ടിച്ചും എഴുതിയും വെയിറ്റിംഗ് ഷെഡുകൾ വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.
ഹൈടെക് സൗകര്യങ്ങളോടെ
കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും പഞ്ചായത്തുകളുടെ തനത് ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡുകൾക്കാണ് ഈ ദുരവസ്ഥ.
സാമൂഹ്യ വിരുദ്ധരുടെ ശല്യം
ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഈ വെയിറ്റിംഗ് ഷെഡുകളിലെ ലൈറ്റും ഫാനും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ സാമൂഹ്യ വിരുദ്ധർ സ്ഥാപിച്ച ഉടൻ തന്നെ കടത്തിക്കൊണ്ടുപോവുകയുണ്ടായി. ഇതാണ് വെയിറ്റിംഗ് ഷെഡുകൾ ഉപയോഗശൂന്യമാവാനും ദുരവസ്ഥയിലാവാനും പ്രധാന കാരണം
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |