SignIn
Kerala Kaumudi Online
Thursday, 23 July 2026 2.15 AM IST

ഉപജില്ല  ശാസ്ത്രോത്സവം ഇന്നും നാളെയും മഠത്തിൽ സ്കൂളിൽ

തഴവ: കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം ഇന്നും നാളെയും തഴവ ബി.ജെ.എസ്‌. എം മഠത്തിൽ വി ആൻഡ് എച്ച്. എസ്‌ സ്കൂളിൽ നടക്കും. ഇന്ന് രാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി .കെ. ഗോപൻ ഉദ്ഘാടനം നിർവഹിക്കും. സ്വാഗത സംഘം ചെയർമാൻ തഴവ പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്തംഗം ഗേളി ഷണ്മുഖൻ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു, സുജ, മാളു സതീഷ്, മാനേജ്മെന്റ് പ്രതിനിധി അനൂപ് രവി, പ്രിൻസിപ്പൽ ഷിജ പി.ജോർജ്, ഒ.ഗിരിജ, എച്ച്.എം താര എന്നിവർ സംസാരിക്കും. സമാപന സമ്മേളനം നാളെ വൈകിട്ട് 6ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാ കുമാരി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എം.ഷാനവാസ് അദ്ധ്യക്ഷനാകും.
ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി സമ്മാനദാനം നിർവഹിക്കും.
ഓച്ചിറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, കുലശേഖരപുരം ഗ്രാമപഞ്ചായത്തംഗം രാജീഗോപൻ, സ്കൂൾ മാനേജർ ചന്ദ്രമണി, എം.പി.ടി.എ പ്രസിഡന്റ് ആൽഫ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ഗോപിനാഥൻ പിള്ള, ഡോ.വി.നാരായണ അയ്യർ എന്നിവർ സംസാരിക്കും. ഗണിതശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഐടി മേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേളയിലായി കരുനാഗപ്പള്ളി ഉപജില്ലയിലെ രണ്ടായിരത്തിൽ പരം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ വി.സദാശിവൻ, ജനറൽ കൺവീനർ ഷിജ പി.ജോർജ്, പി.ടി.എ പ്രസിഡന്റ് എം.ഷാനവാസ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സതീഷ് പള്ളേമ്പിൽ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL