SignIn
Kerala Kaumudi Online
Friday, 23 October 2026 11.31 PM IST

തൊഴിലാളി മാർച്ചും ധർണയും

dharna

കൊല്ലം: അന്യായമായി പെൻഷൻ വെട്ടിക്കുറയ്ക്കുന്ന പി.എഫ് അധികൃതരുടെ നടപടികൾ തിരുത്തുക, മിനിമം പെൻഷൻ വർദ്ധിപ്പിക്കുക, കേന്ദ്ര ഗവൺമെന്റിന്റെ കശുഅണ്ടി വ്യവസായം തകർക്കുന്ന പരിപ്പ് ഇറക്കുമതി ഉൾപ്പടെയുള്ള നടപടികൾ പിൻവലിക്കുക, വ്യവസായം സംരക്ഷിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ 10ന് കൊല്ലം പി.എഫ് ഓഫീസിലേക്ക് കേരള കാഷ്യു വർക്കേഴസ് സെന്ററിന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ തൊഴിലാളി മാർച്ചും ധർണയും നടത്തുന്നു. എല്ലാ കശുഅണ്ടി തൊഴിലാളികളും പ്രക്ഷോഭത്തിൽ പങ്കെടുക്കണമെന്ന് കാഷ്യൂ സെന്റർ പ്രസിഡന്റ് കെ.രാജഗോപാലും ജനറൽ സെക്രട്ടറി ബി.തുളസീധരക്കുറുപ്പും അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL