SignIn
Kerala Kaumudi Online
Friday, 23 October 2026 7.12 AM IST

തിരുമുല്ലവാരത്ത് അനുഭവിക്കാം യൂറോപ്യൻ ശൈത്യകാലം

കൊല്ലം: സമ്പൂർണ യുറോപ്യൻ ശൈത്യകാല അനുഭവം, തി​രുമുല്ലവാരത്തെ രണ്ടേക്കർ വി​സ്തൃതി​യി​ൽ സമ്മാനിക്കുന്ന 'സമ്മർ ഇൻ ബെത്‌ലഹേം' എക്‌സ്പീരിയൻസ് സെന്ററിന്റെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി​ നിർവഹിച്ചു. ചുങ്കത്ത് ഹോസ്പ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാജീവ് പോൾ സ്വാഗതം പറഞ്ഞു. സ്റ്റേജ് ഉദ്ഘാടനം നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നിർവഹിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി​ ചെയർ പെഴ്സൺ​ യു.പവിത്ര, കളക്ടർ എൻ.ദേവിദാസ്, കൊല്ലം രൂപത ബി​ഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, മേയർ ഹണി ബെഞ്ചമിൻ തുടങ്ങി​യവർ പങ്കെടുത്തു.

മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ ബാലചന്ദ്രമേനോന് ആദരവ് അർപ്പിച്ച് സിനിമാതാരങ്ങൾ അണിനിരക്കുന്ന 'ക്ലാപ്പ് ഓൺ ക്ലാപ്പ്‌സ്' എന്ന സ്റ്റേജ് ഷോ ആകർഷകമായി​. 3000 ചതുരശ്ര അടി വിസ്തൃതിയുള്ള 'സ്‌നോ വേൾഡ്' ആണ് സമ്മർ ഇൻ ബെത്‌ലഹേമി​ന്റെ പ്രധാന ആകർഷണം. യഥാർത്ഥ മഞ്ഞുവീഴ്ചയുടെ അനുഭവം സന്ദർശകർക്ക് നൽകുന്നതാണ് ഈ പവലിയൻ. കൂടാതെ 18 ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയുള്ള 20,000 ചതുരശ്രയടി വിശാലമായ ഹാളും യൂറോപ്യൻ കാലാവസ്ഥയുടെ അനുഭവം സമ്മാനിക്കും. യൂറോപ്യൻ സംസ്‌കാരവും വിശ്വപ്രസിദ്ധ സ്മാരകങ്ങളുടെ മിനിയേച്ചർ പതിപ്പുകളും കല്ല് പാകിയ വീഥികളും തനത് മരപ്പണികളുമുള്ള സമ്പൂർണ 'ബെത്‌ലഹേം റെപ്ലിക്ക വില്ലേജും' ഫെസ്റ്റിവലിന്റെ ഭാഗമാണ്.

മെഗാ ഷോയിലൂടെ 200ൽ അധികം തദ്ദേശീയർക്ക് നേരിട്ട് തൊഴിലവസരം ലഭി​ക്കും. പ്രദർശനം കൊല്ലത്തിന്റെ ടൂറിസം, ഹോട്ടൽ, വ്യാപാര മേഖലകൾക്ക് വൻ കുതിപ്പേകും.


വൈവിദ്ധ്യങ്ങളുമായി 'സമ്മർ ഇൻ ബെത്‌ലഹേം'

 അത്യാധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച ഓഡിറ്റോറിയം

 വിവാഹം, കോർപ്പറേറ്റ് മീറ്റിംഗ് എന്നിവയ്ക്ക് മിതമായ നിരക്കിൽ വാടകയ്ക്ക് ലഭ്യമാക്കും

 ഹോട്ടലുകളുമായും ട്രാവൽ ഏജൻസികളുമായും സഹകരിച്ച് പ്രത്യേക ഫാമിലി, ഗ്രൂപ്പ് ടൂറിസ്റ്റ് പാക്കേജുകൾ

 ഫ്‌ളാമിങ്കോ ഡാൻസ്, ഫോക്ക്‌ലോർ, കലാപരിപാടികൾ എന്നിവയ്‌ക്കൊപ്പം റോയൽ ബ്രിട്ടീഷ് പരേഡും

 ഒരേസമയം 300ൽ അധികം കാറുകൾ പാർക്ക് ചെയ്യാം

 വെള്ളിയാഴ്ച മുതൽ ഫുഡ് കോർട്ടുകളും 60ൽ അധികം ഷോപ്പിംഗ് സ്റ്റാളുകളും

 ദിവസവും വൈകിട്ട് 5 മുതൽ സ്റ്റേജ് ഷോകൾ

വിസ്തൃതി

10,000 ചതുരശ്ര അടി

ഉൾക്കൊള്ളാവുന്നത്

2000 പേരെ

പ്രവേശനം

വൈകിട്ട് 3ന്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL