SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

എം.വി.ആർ ദിനാചരണവും പുഷ്പാർച്ചനയും

m-v-r
എം.വി. രാഘവൻ പതിനൊന്നാം ചരമ വാർഷി​ക ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം സി.എം.പി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആശ്രാമം മൈതാനത്തിന് സമീപം നടന്ന ചടങ്ങ്

കൊല്ലം: എം.വി. രാഘവൻ പതിനൊന്നാം ചരമ വാർഷി​ക ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം സി.എം.പി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആശ്രാമം മൈതാനത്തിന് സമീപം എം.വി.ആർ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. സി.എം.പി കൊല്ലം ഏരിയ കമ്മിറ്റി സെക്രട്ടറിയും യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റുമായ സന്തോഷ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ആശ്രാമം ബിജു അദ്ധ്യക്ഷത വഹിച്ചു. കൊല്ലം കോർപ്പറേഷൻ വടക്കുംഭാഗം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കുരുവിള ജോസഫിന് രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ചു. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ടി.പി. ദീപുലാൽ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ രാജീവ്‌, സുരേഷ്, രാജേന്ദ്രൻ, പ്രേംകുമാർ, പ്രിയങ്ക ഓമനക്കുട്ടൻ, സച്ചിൻ ദാസ്, ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL