SignIn
Kerala Kaumudi Online
Friday, 23 October 2026 3.15 PM IST

ആയുധങ്ങൾ സറണ്ടർ ചെയ്യണം

gun

കൊല്ലം: തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്ലാ ആയുധ ലൈസൻസികളും കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ 19 നകം സറണ്ടർ ചെയ്യണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറായ കളക്ടർ ഉത്തരവിട്ടു. വീഴ്ച വരുത്തിയാൽ ആയുധ നിയമങ്ങളും ചട്ടങ്ങളും ഭാരതീയ ന്യായ സംഹിത വകുപ്പ് 223 എന്നിവ പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കും. പൊതുമേഖല ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള ആയുധം സറണ്ടർ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കുന്നതിന് ബാങ്ക് അധികൃതർക്ക് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റ് മജിസ്റ്റീരിയൽ (എം 3) സെക്ഷനുമായി ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL