SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

പ്രവർത്തന ഫണ്ടില്ല: അനാഥമായി 'അവളിടം' ക്ലബ്ബുകൾ

aval

കൊല്ലം: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് യുവജനക്ഷേമ ബോർഡ് ആവി​ഷ്കരി​ച്ച 'അവളിടം' ക്ലബ്ബുകൾ പ്രവർത്തന ഫണ്ടി​ല്ലാതെ നി​ർജീവമാകുന്നു. പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിൽ ഒന്നും കോർപ്പറേഷനുകളിൽ രണ്ടെണ്ണം വീതവും 75 ക്ലബ്ബുകളാണ് ജില്ലയിൽ സജ്ജമാക്കിയത്. ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഫണ്ടില്ലാത്തതിനാൽ ഈ വർഷം ക്ലബ്ബുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശീലന പരിപാടിയോ കൗൺസലിംഗുകളോ സംഘടിപ്പിച്ചിട്ടുമി​ല്ല.

യുവജനക്ഷേമ ബോർഡിന്റെ അനുമതിയോടെ അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് ക്ളബ്ബുകൾ രൂപീകരിക്കാം. ജില്ലയിൽ ക്ലബ്ബുകൾ നിലവിൽ വന്നശേഷം അടിസ്ഥാന സൗകര്യ വികസനത്തിന് 5,000 രൂപ മാത്രമാണ് നൽകിയത്. തുടർന്ന് വിവിധ ഇടങ്ങളിൽ വിവാഹപൂർവ കൗൺസലിംഗ്, കേക്ക് മേക്കിംഗ്, ആഭരണ നിർമ്മാണം, ബ്യൂട്ടീഷ്യൻ എന്നിവയിൽ പരിശീലനം നൽകി. എന്നാൽ ഇതേ നിലവാരത്തിൽ പ്രവർത്തനം തുടരാൻ കഴിഞ്ഞിട്ടില്ല. ഫണ്ട്‌ നൽകേണ്ടത് യുവജനക്ഷേമ ബോർഡാണെങ്കിലും തനതായ രീതിയിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഓരോ ക്ലബ്ബി​നുമുണ്ട്. എന്നാൽ യുവജനക്ഷേമ ബോർഡ് കേരളോത്സവം അടക്കമുള്ള മറ്റ് പരിപാടികളിൽ കൂടുതൽ ശ്രദ്ധകൊടുക്കുന്നതിനാൽ, അവളിടം അവഗണിക്കപ്പെടുകയായിരുന്നുവെന്ന് അംഗങ്ങൾ പറയുന്നു. സ്ത്രീകളിൽ അവബോധവും ആത്മവിശ്വാസവും വളർത്തി സ്ത്രീശാക്തീകരണത്തിന് അടിത്തറ പാകാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബുകൾ രൂപീകരിച്ചത്.

ഫണ്ട് നൽകേണ്ടത് യുവജനക്ഷേമ ബോർഡ്

 സ്ത്രീധനം, സ്ത്രീകളോടുള്ള അതിക്രമം എന്നിവയ്ക്കെതിരെ ബോധവത്കരണം

 സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ

 സാമ്പത്തികമുൾപ്പടെയുള്ള കാര്യങ്ങളിൽ സ്ത്രീകളെ സ്വയംപര്യാപ്തരാക്കൽ

 തയ്യൽ, ഡി.ടി.പി, മൊബൈൽ റിപ്പയറിംഗ്, ആഭരണ നിർമ്മാണം, ഡിസൈനിംഗ്, കേക്ക്, മാസ്‌ക് നിർമ്മാണം

 ഡാൻസ്, മ്യൂസിക്, നാടക ട്രൂപ്പുകളുടെ രൂപീകരണം

എല്ലാ ക്ലബ്ബുകളും പൂർണമായി പ്രവർത്തന സജ്ജമല്ല. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ക്ലബ്ബുകളും ഉണ്ട്. പരിശീലന പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

യുവജനക്ഷേമ ബോർഡ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL