SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

ജില്ലാ പഞ്ചായത്ത്: കുളത്തൂപ്പുഴയുടെ കാറ്റ് എവിടേക്ക്?

കൊല്ലം: വനമേഖലയോട് ചേർന്ന് കിടക്കുന്നതും ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ ഏറെയുള്ളതുമായ ജില്ലാ പഞ്ചായത്ത് കുളത്തൂപ്പുഴ ഡിവിഷനിൽ മത്സരത്തിന് ചൂടുപിടിച്ചു. നേട്ടങ്ങളും കോട്ടങ്ങളുമാണ് വോട്ടുച‌ർച്ചകളിൽ നിറയുന്നത്. ഭൂരഹിതരായ ദളിത്, ആദിവാസി ജനവിഭാഗങ്ങൾ 14 വർഷമായി നടത്തിവന്ന അരിപ്പ ഭൂസമരത്തിന് സർക്കാർ പരിഹാരം കണ്ടതും ശേഷിക്കുന്ന പരാതികളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

നിലവിൽ ഇടത് പക്ഷത്തിന്റെ ജനപ്രതിനിധിയാണ് ഡിവിഷനിൽ നിന്നുള്ളത്. വിജയം ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷ ഇടത് പക്ഷത്തിനുള്ളപ്പോൾ മറുമരുന്ന് പ്രയോഗിച്ച് ഡിവിഷൻ പിടിക്കാനുള്ള പരിശ്രമത്തിലാണ് യു.ഡി.എഫും എൻ.ഡി.എയും. ബി.ഡി.ജെ.എസിനാണ് എൻ.ഡി.എ സീറ്റ് നൽകിയിട്ടുള്ളത്. എ.എസ്.ഷിബിന (സി.പി.ഐ), റീന ഷാജഹാൻ (കോൺഗ്രസ്), നിമിഷ അനീഷ് (ബി.ഡി.ജെ.എസ്) എന്നിവരാണ് മൂന്ന് മുന്നണികളെ പ്രതിനിധീകരിച്ച് നേർക്കുനേർ മത്സരിക്കുന്നത്.

എ.എസ്.ഷിബിന (എൽ.ഡി.എഫ്)

2005ൽ 5536 വോട്ടിന് എ.എസ്.ഷിബിന ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഹോൾട്ടികൾച്ചർ മിഷൻ എംപ്ളോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, കൊല്ലം വർക്കിംഗ് വുമൺ ഫോറം ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ ചുമതലകളുമുണ്ട്. വിലാസം: ദിൽഹയാത്ത്, ചന്ദനക്കാവ്, കുളത്തൂപ്പുഴ.

റീന ഷാജഹാൻ (യു.ഡി.എഫ്)

അഞ്ചൽ ബ്ളോക്ക് പഞ്ചായത്തിൽ കുളത്തൂപ്പുഴ ഡിവിഷൻ മെമ്പറാണ് റീന ഷാജഹാൻ. മഹിളാ കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ പ്രധാന പ്രവർത്തകയാണ്. വിലാസം: അൽമദീന മൻസിൽ, ചോഴിയക്കോട്.

നിമിഷ അനീഷ് (എൻ.ഡി.എ)

ബി.ഡി.ജെ.എസിലെ സജീവ പ്രവർത്തകയായ നിമിഷ അനീഷ് ബി.ഡി.എം.എസ് നിയോജക മണ്ഡലം സെക്രട്ടറിയുമായിരുന്നു. വയലോരം കുടുംബശ്രീയുടെ പ്രസിഡന്റാണ്. വിലാസം: അനീഷ് ഭവൻ, ഇടത്തറപ്പച്ച, ഇടമൺ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL