SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

തേവലക്കര ജില്ലാ പഞ്ചായത്ത് ഡിവിഷൻ നിലനിറുത്താൻ എൽ.ഡി.എഫ്, തിരികെ പിടിക്കാൻ യു.ഡി.എഫ്

arun-

ചവറ: തെക്കുംഭാഗം, തേവലക്കര ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും ചവറ പഞ്ചായത്തിലെ കൊട്ടുകാട്, പട്ടത്താനം വാർഡും പന്മന പഞ്ചായത്തിലെ ഏഴ് വാർഡുകളും ഉൾപ്പെടെ 48 വാർഡുകൾ ചേർന്ന തേവലക്കര ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ മത്സരം തീ പാറും.

പൊതുവേ യു.ഡി.എഫ് അനുകൂല നിലപാടാണ് തേവലക്കര ഡിവിഷനിൽ ഉള്ളതെങ്കിലും കഴിഞ്ഞ തവണ യു.ഡി.എഫിന് വേണ്ടി മത്സരിച്ച കോൺഗ്രസ് പ്രതിനിധി ദിനകർ കോട്ടക്കുഴിയെ പരാജയപ്പെടുത്തി എൽ.ഡി.എഫിലെ (സി.പി.ഐ) എസ്. സോമൻ സീറ്റ് പിടിച്ചെടുത്തു. സീറ്റ് നിലനിറുത്താൻ എൽ.ഡി.എഫും തിരിച്ച് പിടിക്കാൻ യു.ഡി.എഫും ശ്രമിക്കുമ്പോൾ കോൺഗ്രസിന്റെയും സി.പി.ഐയുടെയും കരുത്തുറ്റ രണ്ട് മുഖങ്ങൾ തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്. യു.ഡി.എഫിന് വേണ്ടി ഡി.സി.സി വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് മുൻ നേതാവുമായ ആർ. അരുൺരാജും എൽ.ഡി.എഫിന് വേണ്ടി സി.പി.ഐ. ജില്ലാ എക്‌സികുട്ടിവ് അംഗവും കരുനാഗപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റും പുത്തൻ സങ്കേതം കയർ വ്യവസായ സഹകരണസംഘം പ്രസിഡന്റുമായ ഐ. ഷിഹാബുമാണ് രംഗത്തുള്ളത്. തേവലക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റാണ് ഷിഹാബ്. എൻ.ഡി.എ സ്ഥാനാർഥിയായി യുവമോർച്ച നേതാവ് ആർ.രാജീവ് കൃഷ്ണ‌നും രംഗത്തുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL