SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

കേന്ദ്രസർക്കാരിന്റെ ലക്ഷ്യം പൗരത്വ നിർണയം

kuree

കൊല്ലം: സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ കേന്ദ്രസർക്കാർ പൗരത്വ നിർണയത്തിനുള്ള ആധികാരിക രേഖ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അസ്ഥിത്വം നഷ്ടപ്പെടുത്തുന്ന പ്രക്രിയയാണ് നടക്കുന്നത്. നെഹ്റു മുതൽ ഇങ്ങോട്ടുള്ള പ്രധാനമന്ത്രിമാരൊക്കെയും ചേർത്തുനിറുത്തലിന്റെ രാഷ്ട്രീയമാണ് പരിചയപ്പെടുത്തിയത്. എന്നാൽ ബി.ജെ.പി സർക്കാർ വിഭജനത്തിന്റെ രാഷ്ട്രീയം പിന്തുടരുകയാണ്. ജനിച്ച രാജ്യത്തുനിന്ന് ഒരാളും പുറത്താകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ. ആറിന്റെ പശ്ചാത്തലത്തിൽ 'ഒഴിവാക്കലല്ല കൂട്ടിച്ചേർക്കലാണ് ജനാധിപത്യം' എന്ന മുദ്രാവാക്യം ഉയർത്തി എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ചിന്നക്കട വി.സാംബശിവൻ സ്ക്വയറിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്.ഉല്ലാസ് അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL