SignIn
Kerala Kaumudi Online
Friday, 23 October 2026 11.42 AM IST

കാറിന് തീപിടിച്ചു

kunnathoor

കുന്നത്തൂർ: സിനിമാപറമ്പിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ഉപയോഗിക്കാതെ കിടന്ന കാറിന് തീപിടിച്ചു. ഇന്നലെ പകൽ 11.30 ഓടെയാണ് സംഭവം. മുൻ ഭരണസമിതിയുടെ കാലത്ത് പ്രസിഡന്റ് ഉപയോഗിച്ചിരുന്ന വാഹനം സാങ്കേതിക തകരാറിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇതിനോട് ചേർന്ന് ചപ്പുചവറുകൾ കത്തിച്ചപ്പോൾ കാറിലേക്ക് തീ പടർന്നതാകാമെന്നാണ് സംശയിക്കുന്നത്. ഉടൻ ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി. നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന ഇവിടെ മറ്റ് വാഹനങ്ങളും പാർക്ക് ചെയ്തിരുന്നു. സ്റ്റേഷൻ ഓഫീസർ പ്രസന്നൻപിള്ളയുടെ നേതൃത്വത്തിൽ ഗ്രേഡ് എസ്.എഫ്.ആർ.ഒ ശ്രീപാൽ, ഫയർമാന്മാരായ പ്രജോഷ്, രാജേഷ്, സുജാതൻ, ഹോം ഗാർഡ് ഷിജു ജോർജ്, ഡ്രൈവർ ഹരിപ്രസാദ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL