SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

sreeraj

കുന്നത്തൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ സുരാജ് ഭവനത്തിൽ ശ്രീരാജിനെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ഥിരം യാത്രക്കാരിയായ വിദ്യാർത്ഥിനിയുമായി സൗഹൃദത്തിലായ ശേഷമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ബന്ധുവീട്ടിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റിയ ശേഷം തന്ത്രപൂർവം പ്രതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു.

തുടർന്ന് മുറിക്കുള്ളിൽ അടച്ചിട്ട ശേഷം അതിക്രമം നടത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്.ഐ രുമേഷ്, സിയാദ്, ഹരിലാൽ, സി.പി.ഒ സുനിൽ, അഞ്ജലി എന്നിവരടങ്ങിയ സംഘമാണ് വീടിന് സമീപം ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL