SignIn
Kerala Kaumudi Online
Friday, 23 October 2026 11.52 AM IST

പ്രൊഫ. വി.കെ. ദാമോദരൻ അനുസ്മരണം

sn-
ഊർജ സംരക്ഷണ ബോധവത്കരണ ക്ലാസും പ്രൊഫ. വി കെ. ദാമോദരൻ അനുസ്മരണവും കോളേജ് പ്രിൻസിപ്പൽ വി​.എസ്. നിഷ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണ വനിതാ കോളേജിൽ എനർജി കൺസർവേഷൻ ക്ലബിന്റെയും ഭൗതിക ശാസ്ത്രവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തി​യ ഊർജ്ജ സംരക്ഷണ ബോധവത്കരണ ക്ലാസും പ്രൊഫ. വി.കെ. ദാമോദരൻ അനുസ്മരണവും കോളേജ് പ്രിൻസിപ്പൽ വി​.എസ്. നിഷ ഉദ്ഘാടനം ചെയ്തു. ടി.കെ.എം കോളേജ് ഒഫ് എൻജിനീയറിംഗ് ഇലക്ട്രിക്കൽ വിഭാഗം പ്രൊഫസറും അഡ്മിനിസ്ട്രേറ്റീവ് ഡീനുമായ പ്രൊഫ. ബിജുന കുഞ്ഞ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രീൻ എനർജി ഫോറം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി മധു കൃഷ്ണന്റെ മേൽനോട്ടത്തിൽ കുട്ടികൾക്ക് എൽ.ഇ.ഡി ട്യൂബ് അസംബ്ലിംഗി​ൽ പരി​ശീലനം നൽകി. ഭൗതികശാസ്ത്ര വിഭാഗം മേധാവി എസ്. രശ്മി സ്വാഗതവും ക്ലബ് കോ ഓർഡിനേറ്റർ ജി​. പ്രിയദർശിനി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL