SignIn
Kerala Kaumudi Online
Friday, 23 October 2026 11.31 PM IST

എസ്.പി.സി ക്രിസ്‌മസ് ക്യാമ്പ് 

പരവൂർ എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിൽ ത്രിദിന ക്രിസ്മസ് ക്യാമ്പി​ന് പരവൂർ എസ്.ഐ അഭിജിത്ത് പതാക ഉയർത്തി. പരവൂർ നഗരസഭ ചെയർമാൻ ജെ. ജയലാൽ ഉണ്ണിത്താൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ് പി.സി ഗാഡിയൻ പ്രസിഡന്റും പരവൂർ നഗരസഭ കൗൺസിലറുമായ ജി.പ്രദീപ് അദ്ധ്യക്ഷത വഹി​ച്ചു. പ്രഥമ അദ്ധ്യാപിക എസ്.പ്രീത സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ വി.എസ്. രാജീവ്, സ്കൂൾ മാനേജർ എസ്.സാജൻ, പി.ടി.എ പ്രസിഡന്റ് സി .അശോക് കുമാർ, ഡി.ഐമാരായ സുഭാഷ്, ലക്ഷ്മിപ്രിയ, സി.പി.ഒമാരായ സരിഗ എസ്.ഉണ്ണിത്താൻ, പി.ആർ. ശ്രീതു എന്നിവർ സംസാരി​ച്ചു. തുടർന്ന് ഡിജിറ്റൽ പൗരത്വം, ജെൻഡർ റെസ്പെക്ട് ഇൻ ഓൺലൈൻ സ്‌പേസ് എന്നീ വിഷയങ്ങളിൽ സൈബർ പൊലീസ് ഓഫീസറായ എം.ഡാർവിൻ. ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL