SignIn
Kerala Kaumudi Online
Friday, 23 October 2026 3.52 AM IST

ലെൻസ്‌​ഫെഡ് സ്ഥാപക ദിനാചരണം ഇന്ന്

കൊല്ലം: എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്‌​സ് ആൻഡ് സൂപ്പർവൈസേഴ്‌​സ് ഫെഡറേഷന്റെ (ലെൻസ്‌​ഫെഡ്) 27-​ാമത് സ്ഥാപക ദിനാചരണം ഇന്ന് കൊല്ലത്ത് നടക്കും. വൈകിട്ട് 4ന് നഗരത്തിൽ ബൈക്ക് റാലി നടക്കും. ജില്ലയിലെ 250 എൻജിനിയർമാർ റാലിയിൽ പങ്കെടുക്കും. കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്‌​റ്റേഡിയത്തിനു മുന്നിൽ നിന്ന് ആരംഭിക്കുന്ന റാലിയുടെ ഫ്‌​ളാഗ് ഓഫ് ലെൻസ്‌​ഫെഡ് ജില്ലാ പ്രസിഡന്റ് ജോൺ ലൂയിസ് നിർവഹിക്കും. വൈകിട്ട് 5ന് കടപ്പാക്കട സ്‌​പോർട്‌​സ് ക്ലബ്ബിൽ നടക്കുന്ന പൊതു സമ്മേളനം അഡ്വ. എം.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോൺ ലൂയിസ് അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ ടി.ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി ബി.എസ്. ശിവകുമാർ, ട്രഷറർ വി. ബിനുലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. ശിവപ്രസാദ്, മനു മോഹൻ, ചാർളി ജോൺ, വിപിനൻ കെ. നായർ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL