SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

ഡിജിറ്റൽ ലിറ്ററസി പരിശീലന പരിപാടി

കൊല്ലം: ബിഷപ്പ് ജെറോം ഇൻസ്റ്റിട്യൂട്ടിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സീനിയർ സിറ്റിസൺസിനും മറ്റ് വിഭാഗക്കാർക്കുമുള്ള ഡിജിറ്റൽ ലിറ്ററസി പരിശീലന പരിപാടി 27ന് തുടങ്ങുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2ന് മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. റസിഡൻസ് അസോസിയേഷനുകൾ,ക്ളബുകൾ,കുടുംബശ്രീ യൂണിറ്റുകൾ,മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി.ഗൂഗിൾ പേ,ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്,വൈദ്യുതി ബില്ല്,വാട്ടർ ബില്ല് എന്നിവയടക്കുന്നതടക്കം പരിശീലിപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ മാനേജർ ബെഞ്ചമിൻ പള്ളിയാടിയിൽ,പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ,ഡോ.രാധാകൃഷ്ണൻ,പ്രൊഫ.എസ്.റോയി,പ്രൊഫ.ദീപ രാജൻ എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ബഞ്ചമിൻ പള്ളിയാടിയിൽ,ഡോ.എ.ആർ.അനിൽ,ഡോ.ബി.രാധാകൃഷ്ണൻ,പ്രൊഫ.ദീപാരാജൻ,ബിബി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL