SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം; സന്ദർശിച്ചത് ഒരു ലക്ഷം വീടുകൾ


കൊല്ലം: ജനാഭിലാഷത്തിന് അനുസൃതമായ നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സിറ്റിസൺസ് റെസ്‌​പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിൽ കർമസേനാംഗങ്ങൾ നടത്തിയ ഭവന സന്ദർശനങ്ങൾ ഒരു ലക്ഷം പിന്നിട്ടു.
കുടുംബശ്രീ പ്രവർത്തകർ, വിവിധ സർക്കാർ ബോർഡുകൾ, സംഘടനകൾ എന്നിവിടങ്ങളിൽ നിന്ന് പദ്ധതിയുടെ ഭാഗമായ കർമസേനാംഗങ്ങൾ ബ്ലോക്ക്, നിയോജകമണ്ഡല അടിസ്ഥാനത്തിൽ ജനങ്ങളെ കണ്ട് സർക്കാരിന്റെ പ്രവർത്തനങ്ങളെ പറ്റിയുള്ള അഭിപ്രായം ശേഖരിക്കുകയാണ്.

നിത്യ ജീവിതവുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ മുതൽ പൊതു വികസനത്തിനുതകുന്ന നിർദേശങ്ങൾ വരെയാണ് അഭിപ്രായങ്ങൾ തേടിയെത്തുന്ന കർമസേനാംഗങ്ങളുമായി പങ്കിടുന്നത്. നഗര, ​ഗ്രാമവ്യത്യാസമില്ലാതെയാണ് ജനങ്ങളുടെ പ്രതികരണം. എല്ലാ വിഭാഗങ്ങൾക്കും നാടിന്റെ വികസനത്തിൽ പങ്കാളിത്ത ബോധമുണർത്തുന്ന പരിപാടിയെന്ന അംഗീകാരമാണ് പൊതുവിലുള്ളത്. ബ്ലോക്ക് അടിസ്ഥാനത്തിൽ പരിശീലനം പൂർത്തിയാക്കിയ സന്നദ്ധപ്രവർത്തകർ ജനങ്ങളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പോർട്ടലിലേക്ക് അപ്‌​ലോഡ് ചെയ്യുന്നു. ഇവ നിലവിലുള്ള സർക്കാർ പദ്ധതികളിൽ ഗുണപരമായ മാറ്റങ്ങൾവരുത്താനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനുമാണ് ഉപയോഗിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL