SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

സാംസ്കാരിക പ്രസ്ഥാനങ്ങൾ മുൻ കൈ എടുക്കണം

r
കലാവേദി വനിതാ രംഗത്തിന്റെ നേതൃത്വത്തിൽ വനിതാദിനത്തിൽ സംഘടി​പ്പി​ച്ച വനിതാ സമ്മേളനം അഡ്വ. ആർ. ബി​ന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കലാവേദി വനിതാതാ രംഗത്തിന്റെ നേതൃത്വത്തിൽ വനിതാദിനത്തിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു. വനിതകളുടെ സംരക്ഷണ ത്തിനും അവരെ കരുത്തുറ്റ നേതൃത്വത്തിലേക്ക് കൊണ്ടുവരാനും സാംസ്ക്കാരിക സംഘടനകൾ മുൻ കൈ എടുക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. വനിതാരംഗം പ്രസിഡന്റ് വസന്തകുമാരി അദ്ധ്യക്ഷത വഹി​ച്ചു. സമ്മേളനത്തിൽ സെക്രട്ടറി അനുപമ ബിജു സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.എസ്. ഗോപകുമാർ, കൗൺസിലർമാരായ റീജ സുഗുണൻ, ധന്യാ രാജു, എ.ഡി​.എസ് സെക്രട്ടറി ഷെമി വിജയൻ, വൈസ് ചെയർപേഴ്സൺ മിനി സുരേഷ്, എ.ഡി​.എസ് കമ്മിറ്റി അംഗം ഗിരിജ ശേഖർ എന്നിവർക്ക് വനിതരംഗം ആദരവ് നൽകി. കലാവേദി ചെയർമാൻ ആർ. സജീവ് കുമാർ, ഗ്രന്ഥശാല സെക്രട്ടറി ആർ. ബാലമുരളി,
ആർ. ബിജു, വി​. സദാനന്ദൻ നായർ, രാജശേഖരൻ പിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL