SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

തൊഴിലിടങ്ങൾ സന്ദർശിച്ച് ഓംബുഡ്സ്മാൻ

photo
ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവൃത്തി ഓംബുഡ്സ്മാൻ ജി കൃഷ്ണകുമാർ സന്ദർശിക്കുന്നു.

കരുനാഗപ്പള്ളി: ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലിടങ്ങളിലും ഓഫീസിലും ഓംബുഡ്സ്മാൻ ജി. കൃഷ്‌ണകുമാർ സന്ദർശിച്ചു. ജോബ് കാർഡ് രജിസ്റ്റർ, മസ്റ്റർ റോൾ, തൊഴിലവസര രജിസ്റ്റർ, വേതന വിതരണം സംബന്ധമായ രേഖകൾ പരിശോധിച്ചു. രേഖകൾ പൊതുവെ തൃപ്തികരമായി സൂക്ഷിക്കുന്നുണ്ടെന്ന് ഓംബുഡ്സ്മാൻ പറഞ്ഞു. സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും നൽകി. തുടർന്ന് തൊഴിലുറപ്പ് പ്രവൃത്തി സ്ഥലവും സന്ദർശിച്ചു. പ്രവൃത്തിയുടെ പുരോഗതി പരിശോധിച്ചു. തൊഴിലാളികൾക്ക് തൊഴിലുറപ്പ് പദ്ധതിയിലെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നൽകി. 1071 കുടുംബങ്ങളിലെ 1128 തൊഴിലാളികളാണ് പഞ്ചായത്തിൽ ജോലിക്ക് എത്തിയത്. ശരാശരി 78 തൊഴിൽ ദിനങ്ങൾ നൽകി. 3.34 കോടി രൂപയാണ് ഇതുവരെയുള്ള ചെലവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL