SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

പുനരധിവാസം, പില്ലർ ഹൈവേ ഉറപ്പാക്കും: ​യു എം സി

umc-
യു.എം.സി കൊല്ലം ജില്ലാ പ്രവർത്തക സമിതി യോഗം സംസ്ഥാന ട്രഷറർ നിജാം ബഷി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം:​ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വാടക വ്യാപാരികൾക്ക് മാന്യമായ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയും പില്ലർ എലിവേറ്റഡ് ഹൈവേയ്ക്ക് വേണ്ടിയും സമാന ചിന്താഗതിക്കാരുമായി ചേർന്ന് പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ (യു.എം.സി) കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കൊല്ലം ജില്ലയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട യു.എം.സി വനിതാ വിംഗ്, യൂത്ത് വിംഗ് സംസ്ഥാന ഭാരവാഹികൾക്ക് യു.എം.സി കൊല്ലം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് നിജാം ബഷി സ്വീകരണം നൽകി. മാർച്ച് 31ന് മുമ്പായി യു.എം.സി, വനിതാ വിംഗ്, യൂത്ത് വിംഗ് യൂണിറ്റ്, താലൂക്ക് കമ്മിറ്റികൾ, പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു.

യു.എം.സി കൊല്ലം ജില്ലാ വ്യാപാര ഭവനിൽ ചേർന്ന പ്രവർത്തക സമിതി യോഗം നിജാം ബഷി ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റും കൊല്ലം ജില്ലാ പ്രസിഡന്റുമായ റൂഷ പി.കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. ബി.ആർ. പ്രസാദ് സ്വാഗതവും യൂത്ത് വിംഗ് കൊല്ലം ജില്ലാ പ്രസിഡന്റ് നിഹാർ വേലിയിൽ നന്ദിയും പറഞ്ഞു. സംസ്ഥാന, ജില്ലാ ഭാരവാഹികളായ എം. സിദ്ദിഖ് മണ്ണാന്റയ്യം, എസ്. ഷംസുദ്ദീൻ വെളുത്ത മണൽ, എം.പി. ഫൗസിയ ബീഗം, എസ്. രമ്യ, ധന്യ ബി.രാജ്, സുധീർ കാട്ടിത്തറയിൽ, എസ്. രാജു, ബിനി അനിൽ, സെലീന, അജിതകുമാരി, ശ്രീതാ മോൾ, ഷറഫുദ്ദീൻ നിബ്രാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL