SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

പക്ഷി, മൃഗാദി കച്ചവടം ഇനി ഒറ്റ ക്ളിക്കിൽ

ഓൺലൈൻ പ്ളാറ്റ്ഫോമുമായി മൃഗസംരക്ഷണ വകുപ്പ്

കൊല്ലം: ഇഷ്ട മൃഗങ്ങളെയും പക്ഷി​കളെയും വാങ്ങാൻ മൃഗസംരക്ഷണ വകുപ്പിന്റെ ഓൺലൈൻ പ്ളാറ്റ് ഫോം. കന്നുകാലികളെ ഉൾപ്പെടെ വാങ്ങാം. മൊബൈൽ ഫോണിലൂടെ കണ്ട് വി​ലപേശി​ കച്ചവടം ഉറപ്പിക്കാം.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് കന്നുകാലി- വളർത്തുമൃഗ വ്യാപാരത്തിനായി 'ലാപ്ടോപ്' എന്ന പേരിൽ ഓൺലൈൻ പ്ളാറ്റ്ഫോം തയ്യാറായത്. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പിന് കീഴിലുള്ള കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡാണ് പദ്ധതി തയ്യാറാക്കിയത്. 'ഡിജിറ്റലൈസേഷൻ ഒഫ് ആനിമൽ സെയിൽ, എ മൊബൈൽ ആൻഡ് വെബ് ആപ്ളിക്കേഷൻ' എന്ന ആശയവുമായി സ്റ്റാർട്ടപ് മിഷനെ സമീപിക്കുകയും എം.എസ് അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ഓൺലൈൻ വ്യാപാര പ്ളാറ്റ് ഫോം വികസിപ്പിക്കാൻ ചുമതല ഏൽപ്പിക്കുകയുമായിരുന്നു.

ഇടനിലക്കാരില്ല

ഇടനിലക്കാരുടെ ചൂഷണമില്ലാതെ സുരക്ഷിതമായ ഇടപാടുകൾ ഉറപ്പാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. പശു, എരുമ എന്നി​വയ്ക്കു പുറമെ ഓമന മൃഗങ്ങൾ, പക്ഷികൾ, മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള തീറ്റകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയും ഈ ആപ്പിലൂടെ വിപണനം ചെയ്യാം.

.........................

 മൃഗങ്ങളുടെ ഇനം, വാക്സിനേഷൻ നില, വംശ പരമ്പര, ആരോഗ്യ സർട്ടിഫിക്കറ്റുകൾ, ഇൻഷ്വറൻസ് പരിരക്ഷ എന്നിവ പ്ളാറ്റ് ഫോമിൽ ലഭ്യമാകും

 മൃഗങ്ങളെ നേരിട്ട് കാണുന്നതിന് മുൻപായി അവയുടെ ഫോട്ടോയും വീഡിയോയും ആപ്പിലൂടെ പരിശോധിക്കാം

 ഉപഭോക്താവിന്റെ വീടിന് ഏറ്റവും അടുത്തുള്ള വില്പനക്കാരെ കണ്ടെത്താൻ പ്രത്യേക സെർച്ച് സംവിധാനം

 വെറ്ററിനറി ഡോക്ടർമാർ, ഗതാഗത സേവനദാതാക്കൾ, ഇൻഷ്വറൻസ് കമ്പനികൾ എന്നിവരെ കോർത്തിണക്കിയുള്ള പ്രവർത്തനം

 വ്യാജ ലിസ്റ്റിംഗുകൾ ഒഴിവാക്കാൻ എ.ഐ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനം

 നിരോധിത പട്ടികയിലുള്ള മൃഗങ്ങളുടെയോ പക്ഷികളുടെയോ വ്യാപാരം തടയാൻ പ്രത്യേക മുൻകരുതലുകൾ

 ആൻഡ്രോയ്ഡ് ഫോണുകളിലും വെബ് പ്ളാറ്റ് ഫോമിലും സേവനം ലഭ്യമാകും

 മലയാളം, ഇംഗ്ളീഷ്, തമിഴ് ഭാഷകളിൽ ആപ്പ് ഉപയോഗിക്കാം

 പ്രാരംഭ ഘട്ടത്തിൽ എല്ലാ സേവനവും സൗജന്യം

 എല്ലാ ഇടപാടുകളും ഡിജിറ്റൽ രേഖകൾ

...................................

ലാപ്ടോപ്- മൊബൈൽ ആപ്ളിക്കേഷനിലൂടെ ഏറ്റവും മികച്ച പക്ഷി മൃഗാദികളെ ചൂഷണമില്ലാതെ വിപണനം നടത്താനുള്ള സംവിധാനമാണിത്

ജെ.ചിഞ്ചുറാണി, മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL