കൊല്ലം: ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നന് ജില്ലാ ആശുപത്രിയിൽ കൂടുതൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തനം ആരംഭിച്ചു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ റുമറ്റോളജി ഔട്ട് പേഷ്യന്റ് വിഭാഗമാണ് പുതുതായി ആരംഭിച്ചത്. എല്ലാ തിങ്കളാഴ്ചയും ഇന്റർവെൻഷണൽ കാർഡിയോളജി, ചൊവ്വ, വെള്ളി ദിവസങ്ങളിൽ കാർഡിയോളജി, തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ന്യൂറോളജി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ യൂറോളജി എന്നീ സ്‌പെഷ്യാലിറ്റി സേവനങ്ങളുടെ ഒ.പിയും പ്രവർത്തിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |