SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.41 AM IST

മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

a
മദ്രസ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

ഓയൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ വയലരികത്ത് വീട്ടിൽ മുഹമ്മദ്‌ അനസാണ്‌ (32) അറസ്റ്റിലായത്. 2025 ജൂണിലാണ് സംഭവം. സ്ഥാപനത്തിൽ നിന്ന് മാറിപ്പോയ പ്രതി പെരുമാന്തുറയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ കൗൺസലിംഗിന് ഹാജരാക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കൊട്ടാരക്കര ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നിർദ്ദേശാനുസരണം

പൂയപ്പള്ളി ഇൻസ്‌പെക്ടർ എൽ.അനിൽകുമാർ, എസ്.ഐ എം.രജനീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL