കൊല്ലം: മികച്ച സേവനത്തിന് കൊല്ലം റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ കെ.അജിത്ത്കുമാറിന് മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ. 2025 ലെ സേവന മികവിനാണ് അംഗീകാരം. 1993ൽ കേരള പൊലീസിൽ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ച അജിത്ത്കുമാർ 1995ൽ കെ.എസ്.ആർ.ടി.സിയിൽ അസിസ്റ്റന്റ് ഡിപ്പോ എൻജിനിയറായി. തുടർന്ന് 1999ൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി. 2013ൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരിക്കെ മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചു. പന്തളം നെടിയകാലായിൽ പരേതനായ എൻ.പി.കുട്ടൻപിള്ളയുടെയും കനകമ്മയുടെയും മകനാണ്. ഭാര്യ: രോഹിണി. വിദ്യാർത്ഥികളായ ശ്രീലക്ഷ്മിയും ഗണേഷുമാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |