SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.38 AM IST

റോഡ് ഉദ്ഘാടനം

madathil-
ഓച്ചിറ മഠത്തിൽക്കാരാണ്മയിൽ റോഡ് ഉദ്ഘാടനം ചെയ്തു.

ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്ത്‌ ഒൻപതാം വാർഡ് മഠത്തിൽക്കാരാണ്മ പറക്കവയൽ- മണ്ണാന്തറ റോഡ് ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് തറയോട് പാകിയാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനൻ, വൈസ് പ്രസിഡന്റ് എസ്.ഗീതാകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.എസ്‌.വിനോദ്, ലീന പ്രവീൺ, ജയകുമാരി, അശോകൻ, കാർത്തിക അഭിലാഷ്, മുൻ വാർഡ് മെമ്പർ മാളു സതീഷ്, ബാബു അമ്പാടിയിൽ, സതീഷ് പള്ളേമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL