SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

ജില്ലയിൽ വോട്ടർമാർ 20.84 ലക്ഷം

കൊല്ലം: ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി ഇപ്പോഴുള്ളത് 20,84,011 വോട്ടർമാർ. ഈമാസം 23 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെന്ന് കളക്ടർ എൻ.ദേവിദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജില്ലയിൽ 1094 കേന്ദ്രങ്ങളിലായി 2256 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. 440 പോളിംഗ് സ്റ്റേഷനുകൾ ഗ്രാമങ്ങളിലും 1816 എണ്ണം നഗരപ്രദേശങ്ങളിലുമാണ്. വോട്ടർമാരുടെ എണ്ണം കൂടുന്ന ബൂത്തുകളിൽ ഓക്സിലറി ബൂത്തുകൾ സ്ഥാപിക്കും. 55 മാതൃകാ പോളിംഗ് സ്റ്റേഷനുകൾ, 11 പിങ്ക് പോളിംഗ് സ്റ്റേഷനുകൾ, കൊല്ലം നഗരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പോളിംഗ് സ്റ്റേഷൻ എന്നിവയും സജ്ജമാക്കും. ജില്ലയിൽ 180 പോളിംഗ് സ്റ്റേഷനുകൾ പ്രശ്നബാധിതമാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 2707 പ്രിസൈഡിംഗ് ഓഫീസർമാർ, റിസർവ് ഉൾപ്പടെ 8121 പോളിംഗ് ഓഫീസർമാർ 180 മൈക്രോ ഒബ്സർവർമാർ എന്നിങ്ങനെ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഒൻപത് കേന്ദ്രങ്ങളിൽ നിന്ന് 11 മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും.

വോട്ടർമാർ മണ്ഡലം തിരിച്ച്

കരുനാഗപ്പള്ളി- 214254
ചവറ- 178463
കുന്നത്തൂർ- 205381
കൊട്ടാരക്കര- 192875
പത്തനാപുരം- 179492
പുനലൂർ- 197086
ചടയമംഗലം- 201544
കുണ്ടറ- 205962
കൊല്ലം- 164029
ഇരവിപുരം- 168290
ചാത്തന്നൂർ- 176635

ആകെ- 2084011
സ്ത്രീകൾ-1087727
പുരുഷന്മാർ- 996263

വോട്ടെണ്ണൽ കേന്ദ്രവും മണ്ഡലങ്ങളും
കൊല്ലം സെന്റ് അലോഷ്യസ് സ്കൂൾ- കരുനാഗപ്പള്ളി, ചവറ, പത്തനാപുരം, പുനലൂർ, ഇരവിപുരം, ചാത്തന്നൂർ
കൊല്ലം ക്രിസ്തുരാജ് സ്കൂൾ- കുന്നത്തൂർ, കൊട്ടാരക്കര, ചടയമംഗലം, കുണ്ടറ, കൊല്ലം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL