കൊല്ലം: ചാത്തന്നൂർ താഴം മേലൂട്ട് മാടൻനട മഹാദേവ ക്ഷേത്ര സന്നിധിയിൽ റോയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ 24ന് രാവിലെ 9 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ജനറൽ മെഡിസിൻ, ഓർത്തോ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരായ ഡോ. രാമചന്ദ്രൻ നായർ, ഡോ. രോഹൻ എബ്രഹാം രാജൻ, ഡോ. അനസു ആനന്ദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. സൗജന്യ രജിസ്ട്രേഷനും കൺസൾട്ടേഷനും ജി.ആർ.ബി.എസ് ടെസ്റ്റ്, തൈറോയ്ഡ് ടെസ്റ്റ് ഹിയറിംഗ് ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.ജയഘോഷ് പട്ടേൽ, സെക്രട്ടറി എസ്.കൈരളി, ട്രഷറർ ഡി.രാജു എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |