SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

​ജില്ലയിൽ ജെ.എസ്.എസ് പിളർന്നു

​കൊല്ലം. യു.ഡി.എഫിലെ ഘടകകക്ഷിയായ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ് -രാജൻബാബു വിഭാഗം) പിളർന്നു. ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്ത് അടക്കം ജില്ലാ കമ്മിറ്റിയിലെ 35 അംഗങ്ങളിൽ 27 പേർ പാർട്ടിവിട്ടു. കഴിഞ്ഞ 15 വർഷമായി നിയമസഭയിൽ പ്രാതിനിദ്ധ്യമില്ലാതിരുന്നിട്ടും പ്രസ്ഥാനത്തെ നെഞ്ചേറ്റിയ അണികളെ വഞ്ചിക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സുധാകരൻ പള്ളത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

​​മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പുറന്തള്ളപ്പെട്ട 'രാഷ്ട്രീയ മാലിന്യങ്ങളാണ്' പാർട്ടിയെ നിയന്ത്രിക്കുന്നതെന്ന് സുധാകരൻ പള്ളത്ത് ആരോപിച്ചു. പാർട്ടിയുടെ പ്രധാന ആവശ്യങ്ങൾ യു.ഡി.എഫ് മുന്നണിയിൽ നേടിയെടുക്കുന്നതിൽ സംസ്ഥാന നേതൃത്വം അമ്പെ പരാജയപ്പെട്ടു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നിയമസഭയിൽ പ്രാതിനിദ്ധ്യമില്ലാത്തത് രാഷ്ട്രീയ മണ്ഡലത്തിൽ പാർട്ടിയുടെ വിലയിടിച്ചു. 1994 മുതൽ മുന്നണിയുടെ ഭാഗമായിരുന്നിട്ടും നിർണായക ഘട്ടത്തിൽ ഒരു സീറ്റ് പോലും നേടിയെടുക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. പാർട്ടിവിട്ടതുകൊണ്ട് യു.ഡി.എഫിന് എതിരെന്നോ എൽ.ഡി.എഫ്, ബി.ജെ.പി പക്ഷത്തെന്നോ അർത്ഥമില്ല. ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുന്ന സമാന ചിന്താഗതിയുള്ള ഏതൊരു പ്രസ്ഥാനമായും സഹകരിക്കുന്നതിന് മടിയില്ലെന്നും സുധാകരൻ പള്ളത്ത് പറഞ്ഞു.

സംസ്ഥാന എക്സി. അംഗം കുളക്കട രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റെജീഷ്, ജേക്കബ് ജോർജ്, ചാത്തന്നൂർ മണ്ഡലം സെക്രട്ടറി സീമ, കൊട്ടാരക്കര മണ്ഡലം സെക്രട്ടറി തുളസീധരൻ, ജെ.കെ.എസ് ജില്ലാ സെക്രട്ടറി ഹരിപ്രസാദ്, കൊല്ലം മണ്ഡലം സെക്രട്ടറി സതീഷ്, ജില്ലാ എക്സി. കമ്മിറ്റി അംഗം ഗീതാകൃഷ്ണൻ, കുണ്ടറ മണ്ഡലം സെക്രട്ടറി രാജേഷ്, ജില്ലാ കമ്മിറ്റി അംഗം നിയാസ് കരുനാഗപ്പള്ളി, കുന്നത്തൂർ മണ്ഡലം സെക്രട്ടറി അലക്സ് ശൂരനാട്, ജില്ലാ കമ്മിറ്റി അംഗം പ്രേം കൃഷ്ണൻ, യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി ഡോ. അഭിലാഷ് നാഥ്, ചടയമംഗലം മണ്ഡലം സെക്രട്ടറി ഷാജി, പുനലൂർ മണ്ഡലം സെക്രട്ടറി റഷീദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL