SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

റേഷൻ കടകളിൽ മണ്ണെണ്ണ കലഹം

man

കൊല്ലം: സർക്കാർ പ്രഖ്യാപിച്ച ഒരു ലിറ്റർ മണ്ണെണ്ണ നൽകാനുള്ള സ്റ്റോക്ക് ഭൂരിഭാഗം റേഷൻകടകളിലും ഇല്ലാത്തതിനാൽ കാർഡ് ഉടമകളും റേഷൻ കടയുടമകളും തമ്മിൽ തർക്കം. പാചകവാതക ഗാർഹിക സിലിണ്ടറുകൾക്കും ക്ഷാമം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ ജനങ്ങൾ കൂട്ടത്തോടെ കടകളിലേക്ക് എത്തിയതാണ് മണ്ണെണ്ണയ്ക്ക് പെട്ടെന്ന് പിടിവലി ഉണ്ടാകാൻ കാരണം.

മൂന്ന് മാസം കൂടുമ്പോഴാണ് റേഷൻകടകൾക്ക് മണ്ണെണ്ണ അനുവദിക്കുന്നത്. എ.എ.വൈ കാർഡുകൾക്ക് ഒരു ലിറ്ററും ബാക്കി കാർഡുകൾക്ക് അര ലിറ്ററും വീതമായിരുന്നു വിതരണം. കടകളിലെത്തിക്കുന്ന മണ്ണെണ്ണ മൂന്ന് മാസം കൊണ്ടാണ് വിതരണം ചെയ്തിരുന്നത്. ഒരു വിഭാഗം കാർഡ് ഉടമകൾ സ്ഥിരമായി മണ്ണെണ്ണ വാങ്ങാത്തതിനാൽ ആകെ കണക്കിൽ സംസ്ഥാനത്ത് വലിയ മണ്ണെണ്ണ നീക്കിയിരുപ്പ് ഉണ്ട്. ഇത് തീർക്കാനായാണ് സർക്കാർ അധികമായി സ്റ്റോക്ക് എത്തിക്കാതെ അര ലിറ്റർ മണ്ണെണ്ണ കൂടി അധികം നൽകുമെന്ന് പ്രഖ്യാപിച്ചത്.

ഇന്ധന ക്ഷാമത്തിൽ പിടിവലി

 സംസ്ഥാനത്തെ ആകെ സ്റ്റോക്ക് കണക്കാക്കുമ്പോൾ നീക്കിയിരുപ്പുണ്ടെങ്കിലും റേഷൻ കടകളിലെ സ്റ്റോക്കിന്റെ പൊതുസ്വഭാവം പരിശോധിക്കാതെയുള്ള പ്രഖ്യാപനമാണ് കടകളിൽ തർക്കമുണ്ടാകുന്നത്

 പാചക വാതക പ്രതിസന്ധി രൂപപ്പെട്ടതോടെ സ്ഥിരമായി മണ്ണെണ്ണ വാങ്ങാതിരുന്നവരും വിറക് അടുപ്പുകൾ കത്തിക്കാൻ മണ്ണെണ്ണ തേടി റേഷൻകടകളിലേക്കെത്തി

 അര ലിറ്റർ നേരത്തെ വാങ്ങിയവരും അധിക വിഹിതം വാങ്ങാനെത്തി

 മണ്ണെണ്ണ വില്പന കുറവുള്ള നഗരമേഖലയിലെ കടകളിൽ സ്റ്റോക്കുണ്ട്

 ഗ്രാമ മേഖലകളിലാണ് കുറവ്

ഡീലർമാരും കുറവ്

 മണ്ണെണ്ണ വിതരണത്തിന് ആവശ്യത്തിന് ഡീലർമാരില്ല
 വേണ്ടത് ആറ് മണ്ണെണ്ണ ഡീലർമാർ

 ഉള്ളത് മൂന്ന് ഡീലർമാർ മാത്രം

 രണ്ടുപേർക്ക് മാത്രം ഭൂഗർഭ സംഭരണ ടാങ്ക്
 പുതിയ ഡീലർമാരെ ലഭിക്കുന്നില്ല

12 ലോഡെത്തും

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രൂപപ്പെട്ട പാചകവാതക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അധിക വിഹിതത്തിന്റെ ഭാഗമായി ജില്ലയ്ക്ക് 1.44 ലക്ഷം ലിറ്റർ മണ്ണെണ്ണ ലഭിക്കും. ഏപ്രിൽ 15നുള്ളിൽ ഏറ്റെടുക്കണമെന്നാണ് നിർദ്ദേശം. സമയബന്ധിതമായി ഏറ്റെടുത്ത് വിതരണം ചെയ്താൽ ജില്ലയിലെ കാർഡ് ഉടമകൾക്ക് രണ്ട് ലിറ്റർ മണ്ണെണ്ണ വീതം ലഭിക്കും.

ഒരു ലിറ്റർ വീതം നൽകിയ കടയുടമകളാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. സ്റ്റോക്കുണ്ടായിട്ടും അര ലിറ്റർ മാത്രം നൽകിയ കടകൾക്ക് പ്രശ്നമില്ല.

റേഷൻ കടയുടമ

ജില്ലയിൽ കാർഡ് ഉടമകൾ

800058


എ.എ.വൈ കാർഡുകൾ

47443

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL