കൊട്ടാരക്കര: ഇടത് യുവജന സംഘടനകളുടെ സംയുക്ത മണ്ഡലം കൺവെൻഷൻ എ.ഐ.വൈ.എഫ് സംസ്ഥാന ജോ.സെക്രട്ടറി എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എം.ആർ.ശ്രീജിത്ത് ഘോഷ് അദ്ധ്യക്ഷനായി. ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു, ജില്ലാ പ്രസിഡന്റ് ടി.ആർ. ശ്രീനാഥ്, എ.അഭിലാഷ്, അനീഷ് ബാബു, ജി.മുകേഷ്, ഫൈസൽ ബഷീർ, പി.ചന്തു, ജോബിൻ ജേക്കബ്, ഡി.എൽ.അനുരാജ്, പ്രിൻസ് തൃക്കണ്ണമംഗൽ, ജനസുതൻ എന്നിവർ സംസാരിച്ചു. പട്ടണത്തിലൂടെ പ്രകടനവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |