SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

731 പരാതികൾ തീർപ്പാക്കി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പെരുമാറ്റച്ചട്ടലംഘനങ്ങൾ തടയാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ 'സിവിജിൽ' മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭിച്ച പരാതികളിൽ ജില്ലയിൽ അതിവേഗ നടപടി. ഇതുവരെ ലഭിച്ച 751 പരാതികളിൽ 731 എണ്ണവും തീർപ്പാക്കി. തെളിവുകളുടെ അഭാവത്തിൽ 15 പരാതികൾ തള്ളി. അഞ്ച് പരാതികളിൽ അന്വേഷണം പുരോഗമിക്കുന്നു. ചവറ നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പരാതികൾ തീർപ്പാക്കിയത് 250. കുണ്ടറ-136, ഇരവിപുരം-62, ചടയമംഗലം-61, ചാത്തന്നൂ‌ർ-56, കരുനാഗപ്പള്ളി-44, കുന്നത്തൂർ-37, കൊട്ടാരക്കര-35, പത്തനാപുരം-34, കൊല്ലം-13, പുനലൂർ-3 എന്നിങ്ങനെയാണ് പരിഹരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL