ചാത്തന്നൂർ: ചാത്തന്നൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സൂരജ് രവി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കൊല്ലം കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) മുമ്പാകെ ഉച്ചയ്ക്ക് 12നാണ് പത്രിക സമർപ്പിക്കുക. ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനിയിൽ നിന്ന് 11.30 ഓടെ നേതാക്കളുടെയും പ്രവർത്തകരുടെയും ഒപ്പമാണ് സൂരജ് രവി പത്രിക സമർപ്പിക്കാൻ എത്തുന്നതെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പരവൂർ സജീബ്, കൺവീനർ പ്ലാക്കാട് ടിങ്കു എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |