കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന എക്സി. കമ്മിറ്റിയുടേതാണ് തീരുമാനം. പത്ത് വർഷം പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് ഭരണം ദളിത് ആദിവാസി മേഖലയുടെ സമ്പൂർണ തകർച്ചയ്ക്ക് വഴിയൊരുക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫിന് പിന്തുണ നൽകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സജി കൊല്ലം, പ്രസിഡന്റ് ഉഷ കൊട്ടാരക്കര, ബൈജു പത്തനാപുരം, സിബു കാരംകോട്, ശിവകാമി പത്തനംതിട്ട, രേഷ്മ കരിവേടകം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |