SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

ദന്താരോഗ്യ ദിനാചരണം

as
ജില്ലാ ആശുപത്രിയിൽ വച്ചു നടന്ന ദന്താരോഗ്യ ദിനാചരണം

കൊല്ലം: ലോക ഓറൽ ഹെൽത്ത് ദിനത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രി ദന്തൽ വിഭാഗം സംഘടിപ്പിച്ച ദന്താരോഗ്യ ദിനാചരണം ജില്ലാ ആശുപത്രിയിൽ നടന്നു. സീനിയർ ദന്തൽ കൺസൾട്ടന്റ് ഡോ. ജെ.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീജ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.പ്ലാസ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീകാന്ത്, ലേ സെക്രട്ടറി ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു. ദന്താരോഗ്യ ബോധവൽക്കരണ റാലി, പോസ്റ്റർ പ്രദർശനം, ഓറൽ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ്, ബോധവത്കരണ ക്ലാസുകൾ എന്നിവ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL