കൊല്ലം: എം.എസ്. ബാബുരാജ് മ്യൂസിക്കൽ ഫൗണ്ടേഷൻ ഡൽഹി ചാപ്ടർ നാളെ വൈകിട്ട് 5ന് കേരളാ ഹൗസ് ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. കേരളാ ഹൗസ് കൺട്രോളർ എം.കെ.ഹരികുമാർ, ഡൽഹി ചാപ്‌ടർ പ്രസിഡന്റ് സുധാകരൻ സതീശൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ, അഡ്വൈസറി ബോർഡ് ചെയർമാൻ എസ്. സുവർണകുമാർ, ഡൽഹി ചാപ്‌ടർ സെക്രട്ടറി ബിജു ചെങ്ങന്നൂർ, വൈസ് പ്രസിഡന്റ് ബിന്ദു പ്രേം തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
