കൊട്ടാരക്കര: ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് 30ന് നടക്കുന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിലെ അമ്പലക്കര ഗ്രൗണ്ടിലാണ് പൊതുയോഗം ചേരുക. സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലും ഇടത് മുന്നണിയുടെ സംസ്ഥാന- ജില്ലാ നേതാക്കളും പങ്കെടുക്കും. വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളിൽ ദേശീയ- സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |